കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിക്ക് പദ്മഭൂഷൺ നൽകരുതന്ന് ആവശ്യപ്പെട്ട് ശ്രീനാരായണ ധർമ്മ പ്രബോധന ട്രസ്റ്റ് ഹൈക്കോടതിയിൽ.
വെള്ളാപ്പള്ളി നടേശൻ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
മൈക്രോ ഫിനാൻസ് അഴിമതിക്കേസിലെ വിജലൻസ് അന്വേഷണം ഉൾപ്പെടെ നേരിടുന്ന വെള്ളാപ്പള്ളിക്കെതിരെ മറ്റ് കേസുകളിൽ ആത്മഹത്യാ പ്രേരണ കുറ്റം ഉൾപ്പെടെ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വെള്ളാപ്പള്ളി നടേശന് പദ്മ പുരസ്കാരം നൽകുന്നത് ഉചിതമല്ലെന്നും ഹർജിക്കാർ വാദിക്കുന്നു.
ഹൈക്കോടതി ജസ്റ്റിസ് ബെച്ചു കുര്യന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഹർജിക്കാരുടെ ആരോപണങ്ങളിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ പ്രതികരണം തേടും. കേസ് വീണ്ടും പരിഗണിക്കുന്നതിനായി മാറ്റുന്നതായും കോടതി അറിയിച്ചു.